കല്ലിശ്ശേരി പാലത്തില്‍ നിന്നും പമ്പാനദിയില്‍ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി. ഉപദേശിക്കടവില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ചാരുംമൂട് വേടരപ്ലാവ് സ്വദേശി കെ.രാജപ്പന്‍ (73) ആണ് പമ്പാനദിയിലേക്ക് ചാടിയത്. നൂറനാട് പോലീസ് എത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി കൊണ്ടുപോയി. ഇയാളെ കണ്ടെത്താനായി അഗ്നിരക്ഷാസേന ഇന്നലെ മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും നദിയില്‍ ശക്തമായ ഒഴുക്കായതിനാല്‍ കണ്ടെത്താനായില്ല.ഇന്ന് ഉച്ചയോടെയാണ് കടപ്ര ഉപദേശിക്കടവില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.
The body of an elderly man who jumped into Pampanadi was found